anand-mahindra-

മുംബയ് : ഇന്ത്യയിൽ കേരളത്തിലാണ് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോ‌ർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ കൊവിഡ് വൈറസ് ബാധ പ്രതിരോധിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയാകുന്ന പ്രവർത്തനമാണ് കേരളത്തിന്റേത്. കൊവിഡ് പ്രതിരോധ രംഗത് ലോകം കേരളം മോഡലിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നു. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ബിബിസിയിൽ വന്ന കേരളത്തിന്റെ കൊറോണ പ്രതിരോധത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്.

കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് തുടര്‍ന്നാല്‍ കേരളം ലോകത്തിന് മുന്നില്‍ മാതൃകയാകുമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

''വളവ് ഇനിയങ്ങോട്ടും 'ഫ്ലാറ്റ്' ആയി തുടര്‍ന്നാല്‍ കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തിളങ്ങുന്ന ഉദാഹരണമായിരിക്കും കേരളം കൊവിഡിനെ വിജയകരമായി നേരിടുന്നതില്‍ ദക്ഷിണ കൊറിയയും മറ്റു രാജ്യങ്ങളും കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്‌, അവ മുന്നോട്ടു വെക്കുന്ന മാതൃകകളെക്കുറിച്ച്‌ മാത്രം വായിച്ച്‌ ബോറടിച്ചിരുന്നു '' - ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു

👏🏼👏🏼👏🏼 If the curve stays flat, Kerala will be a shining example for the world in managing
Covid. Tired of reading about S.Korea & other examples of how to manage the pandemic. @vijayanpinarayi Coronavirus: How India's Kerala state 'flattened the curve' https://t.co/K2WR7spWvC

— anand mahindra (@anandmahindra) April 17, 2020