ദുബായ്: കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായും, രാജ്യത്തോടെയുള്ള ആദരസൂചകമായും തങ്ങളുടെ ദേശീയ ഗാനമായ 'ഐഷി ബിലാദി(എന്റെ രാജ്യം നീണാൾ വാഴട്ടെ)' ആലപിച്ച് യു.എ.ഇ. തങ്ങളുടെ വീടിന്റെ മട്ടുപ്പാവിൽ നിന്നും ബാൽക്കണികളിൽ നിന്നും സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന നിരവധി പേരാണ് യു.എ.ഇയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് ദേശീയ ഗാനം ആലപിച്ചത്.
Today at 9PM UAE time we paid our respect & gratefulness to all the frontline worriers fighting COVID-19 by singing UAE National Anthem. Aryamans try at his piano with few lines of it. pic.twitter.com/qCwtCrRYMS
— Dr.Chandra Sekhar Khuntia (@drkhuntia21) April 17, 2020
മൈത ബിൻത് അഹമ്മദ് ബിൻ മുബാറക് അൽ നഹ്യാൻ ഫൗണ്ടേഷനും നാഷണൽ ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി പ്രോഗ്രാമും അബുദാബി പൊലീസുമായി ചേർന്നുകൊണ്ടാണ് 'ടുഗതർ വി ചാന്റ് ഫൊർ യു.എ.ഇ' എന്ന ഈ പരിപാടി സംഘടിപ്പിച്ചത്. വെള്ളിയാഴ്ചയും ബുധനാഴ്ചയുമായിരുന്നു ദേശീയ ഗാനം ആലപിക്കാനായി തിരഞ്ഞെടുത്ത ദിനങ്ങൾ. യു.എ.എയിലെ ആരോഗ്യ പ്രവർത്തകർക്കും രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും കൂടി പിന്തുണ നൽകിക്കൊണ്ടും സ്വയം ആത്മവിശ്വാസം പകരുന്നതിനും വേണ്ടിയാണ് യു.എ.ഇ നിവാസികൾ ദേശീയ ഗാനം ആലപിച്ചത്.
Singing the #UAE national anthem from our balcony by my 2 year old daughter #saluting the real heros from the bottom of our heart @GMA_Primary @KNargish pic.twitter.com/ArKGRGd5rJ
— Parizad Parakh (@parizad_parakh) April 17, 2020