covid-19

മലപ്പുറം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു. മലപ്പുറം കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടി (85) ആണ് മരിച്ചത്. അവസാന പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ഒരു പരിശോധന ഫലം കൂടി വരാനുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു.

അതേസമയം, ഇദ്ദേഹത്തിന് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മൂന്ന് ദിവസം മുമ്പ് വീരാൻകുട്ടിക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ഏപ്രിൽ നാലിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, രോഗം ആരിൽ നിന്നാണ് പകർന്നതെന്ന് വ്യക്തമല്ല. ഉംറ കഴിഞ്ഞ് തിരിച്ചെതത്തിയ മകനിൽ നിന്നാണ് കൊവിഡ് ബാധിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും, പരിശോധനയിൽ മകന് രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.