covid-19

മുംബയ്: ഇരുപത്തൊന്ന് ഇന്ത്യൻ നാവികർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാവിക സേനയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊവിഡ് കേസാണിത്. മുംബയ് പശ്ചിമ നാവിക കമാൻഡിലെ ഐ.എൻ.എസ് ആംഗറെയിലെ ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ നാവികർ മുംബയിലെ നാവിക ആശുപത്രിയിൽ ചികിത്സയിലാണ്.

ലോക്ക് ഡൗണായതിനാൽ നാവികർ താമസ സ്ഥലലത്തിന് പുറത്ത് പോയിട്ടില്ല. അതിനാൽത്തന്നെ എങ്ങനെയാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. നാവികരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. സംസ്ഥാനത്ത് മൂവായിരത്തിൽ കൂടുതലാളുകൾക്കാണ് രോഗം ബാധിച്ചത്. അതിൽ രണ്ടായിരത്തോളം പേർ മുംബയിലാണ്.