veeran-kutty

മലപ്പുറം: മൂന്നാമത്തെ പരിശോധനാ ഫലം ലഭിക്കാനിരിക്കെയാണ് കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറം കീഴാറ്റൂരിലെ നെച്ചിത്തടത്തിൽ വീരാൻ കുട്ടി (85) മരിച്ചത്. അവസാനം നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.

അവസാനം നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയതിനെ തുടർന്ന് ഇദേഹത്തെ കൊവിഡ് മുക്തനായി കണക്കാക്കി ചികിത്സ തുടരുകയായിരുന്നു. ഹൃദ്രോഗവും വൃക്ക സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന സൂചന. അവസാനത്തെ സാമ്പിൾ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ മൃതദേഹം സംസ്‌കരിക്കൂ. ഒരാഴ്ച മുൻപാണ് ഇയാളുടെ ആദ്യ പരിശോധന ഫലം നെഗറ്റീവായത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഏഴ് മക്കളും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സമ്പർക്കം പുലർത്തിയ 20പേരെ മലപ്പുറം അൽഷിഫ കോളേജിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.