rape

ഭോപ്പാൽ : ലോക്ക് ഡൗണിൽ ഫ്ലാറ്റിൽ ഒറ്റപ്പെട്ടുപോയ വീട്ടമ്മ പീഡനത്തിന് ഇരയായതായി പരാതി. മദ്ധ്യപ്രദേശിലെ ഭോപ്പാൽ പോഷ് സഷ്പുരയിൽ ഇന്നലെയാണ് സംഭവം. 53 കാരിയായ ബാങ്ക് മാനേജരാണ് പീഡനത്തിന് ഇരയായത്. വീട്ടമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ലോക്ക് ഡൗണിനെ തുടർന്ന് വീട്ടമ്മയുടെ ഭർത്താവ് രാജസ്ഥാനിലെ സ്വന്തം വീട്ടിൽ കുടുങ്ങിപ്പോയി. ഇതിന് ശേഷം ഫ്ലാറ്റിൽ ഇവർ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് പീഡനത്തിന് ഇരയായത്.

ഇവർക്ക് കാഴ്ചയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതേസമയം, പ്രതി പടിക്കെട്ടിലൂടെ കയറിവന്നശേഷം ബാൽക്കണിയിലൂടെ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. സംഭവം പുറത്തായതോടെ ലോക്ക് ഡൗണിൽ ജനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇൻഡോറിൽ റോഡിൽ നോട്ടുകൾ അലക്ഷ്യമായി വിതറിയ നിലയിൽ കണ്ടെത്തിയിരുന്നു. 6,480 രൂപ 20, 50, 100, 500 നോട്ടുകളായി റോഡിൽ അവിടവിടെയായി കണ്ടെത്തുകയാണുണ്ടായത്. രാജ്യത്ത് തന്നെ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലമാണ് ഇൻഡോർ. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.