കൊവിഡ് 19 എന്ന മഹാമാരിയോട് പൊരുതുകയാണ് ലോകം. വൈറസിൽ നിന്ന് രക്ഷനേടാൻ മാസ്ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവർക്കുമറിയാം. ഹോം മെയ്ഡ് മാസ്കുകളാണ് ഏറ്റവും സുരക്ഷിതം. ഇപ്പോൾ സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇക്കാര്യവുമായി ഏറെ ബന്ധമുള്ളതാണ്. അതായത്, 30 സെക്കൻഡുകൊണ്ട് ഉപയോഗിക്കാവുന്ന മാസ്കാണ് താരം കണ്ടുപിടിച്ചിരിക്കുന്നത്. അതെന്താണെന്നല്ലേ? മക്കളുടെ ഡയപ്പറും കളിപ്പാട്ടവുമൊക്കെ ഉപയോഗിച്ചുള്ള മാസ്ക്കാണ് താരം കണ്ടുപിടിച്ചത്.
അടിയന്തരമായി 30 സെക്കൻഡ് കൊണ്ട് മാസ്‌ക്ക് നിർമ്മിക്കാനായി എന്ത് ചെയ്യണമെന്നാണ് സണ്ണി പറഞ്ഞു തരുന്നത്. ഡയപ്പർ വച്ച് അടിപൊളി മാസ്‌ക്ക് ഉണ്ടാക്കാം. രസകരമായ കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മക്കളുടെ ഡയപ്പറും, പ്ലേ ഹൗസും പുലിയുടേയും സ്പൈഡർമാന്റെയും മാസ്കുമെല്ലാമാണ് സണ്ണി ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും ആരാധകർ താരത്തിന്റെ ഐഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഡയപ്പറിന് ഇങ്ങനെയും ഉപയോഗമുണ്ടായിരുന്നല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ലോക്ക്ഡൗണായാലും ആരാധകരുമായി എപ്പോഴും അടുത്തുനിൽക്കുന്ന താരമാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാര്യത്തിൽ സണ്ണിയ്ക്ക് ഒരു മടിയുമില്ല. മക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം ആരാധകർക്കായി ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി എന്ന ഷോയും താരം ആരംഭിച്ചിരിക്കുകയാണ്.