കോഴിക്കോട്: സ്‌പീക്കർ ശ്രീരാമകൃഷ്ണന് മറുപടിയുമായി കെ.എം ഷാജി എം.എൽ.എ രംഗത്ത്.മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ സ്പീക്കർ നിസഹായനാണെന്ന് കെ.എം.ഷാജി പറഞ്ഞു.സ്‌പീക്കര്‍ നിയമസഭയാണ് നടത്തേണ്ടത്. സര്‍ക്കാരിന്റെ രാഷ്ട്രീയം നടത്തരുത്. പിണറായിയുടെ മുന്നില്‍ സ്പീക്കര്‍ ദുര്‍ബലനാണ്. സ്പീക്കര്‍ കേസ് തടുക്കേണ്ട, പക്ഷേ മുന്‍കൂര്‍ അറിയിക്കുകയെന്ന മര്യാദയുണ്ട്. അനുമതി നല്‍കിയുള്ള ഉത്തരവിലെ തീയതിയില്‍ കൃത്രിമം കാണിച്ചെന്നും ഷാജി ആരോപിച്ചു.
കെ.എം.ഷാജി എംഎൽഎക്കെതിരെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ രാവിലെ രംഗത്തുവന്നിരുന്നു. കെ.എം.ഷാജിയുടെ നിലപാട് ബാലിശവും, അപക്വവുമാണ്. കേസിന്റെ നിയമപരമായ സാധുത സ്പീക്കര്‍ പരിശോധിക്കേണ്ടതല്ല. 'എന്‍റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട. സ്പീക്കറുടെ പരിമിതി ദൗര്‍ബല്യമായി കാണരുത്.നിയമനടപടികള്‍ക്ക് വിലങ്ങുതടിയാന്‍ സ്പീക്കര്‍ക്കാവില്ലെ'ന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു