മലപ്പുറം: കൊവിഡ് ബാധിച്ച് ചികിത്സിയിലായിരിക്കെ ഇന്ന് മരിച്ച വീരാൻ കുട്ടിയുടെ മരണകാരണം കൊവിഡല്ലെന്ന് സ്ഥിരീകരിച്ചു. വീരാൻകുട്ടിയുടെ അവസാന പരിശോധനഫലവും നെഗറ്റീവായിരുന്നു. കൊവിഡ് മരണം അല്ലാത്തതിനാൽ തന്നെ മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകാനാണ് ആരോഗ്യ വകുപ്പ് തീരുമാനം.
വീരാൻ കുട്ടിക്ക് കഴിഞ്ഞ 40 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ അവസാന രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. മൂന്നാമത്തെ ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. വീരാൻ കുട്ടിയുടെ മകനും പരിശോധനഫലം നെഗറ്റീവായതിനാൽ അൽപ്പസമയത്തിനകം ആശുപത്രി വിടും.