navya-nair

ഡാൽ​ഗോന കോഫി ,ചക്കക്കുരു ഷേക്ക്. ഇതാ അടുത്തതായി നവ്യാനായരുടെ അടുക്കളയിൽനിന്ന് രുചികരമായ മറ്റൊരു വിഭവം നമുക്കുമുന്നിൽ എത്തിയിരിക്കുന്നു. ചക്കപ്പൊരി. ലോക്ക്ഡൗൺ കാലത്ത് പാചക പരീക്ഷണങ്ങളുടെ എല്ലാ സാധ്യതയും നോക്കുകയാണ് നവ്യ. എന്നാൽ ഇത്തവണ ചക്കപ്പൊരിയുണ്ടാക്കിയത് നവ്യയല്ല . ഇൻസ്റ്റഗ്രാമിൽ ചക്കപ്പൊരിയുടെ ഫോട്ടോയൊടൊപ്പം "വീട്ടിൽ ഒരുപാട് ചക്കയുണ്ടെങ്കിൽ ഇത്തരത്തിൽ അമ്മ പലപല പരീക്ഷണങ്ങളും നടത്തും. ചക്ക ഇഷ്ടപ്പെടുന്നവർക്ക് ഈ ചക്കപൊരി ഏറെ ഇഷ്ടപ്പെടും, നമ്മുടെ പഴംപൊരി പോലെയൊന്നാണിത്". എന്നും നവ്യ കുറിച്ചു. പക്ഷേ ചക്കപഴം ചുമ്മ കഴിക്കുന്നതാണ് തനിക്കിഷ്ടമെന്നും നവ്യ കുറിപ്പിൽ ചേർത്തിട്ടുണ്ട്. വിവാഹശേഷം സിനിമകളിൽ നിന്ന് വി‌ട്ടുനിൽക്കുകയായിരുന്ന നവ്യ ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വി.കെ. പ്രകാശ് ആണ് സംവിധാനം.