pic-

ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉൾപ്പെടെയുള്ള മരുന്നുകൾ നൽകിയ ഇന്ത്യയോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്താൻ. ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്രപ്രതിനിധി താഹിർ ക്വാഡിറിയാണ് ഇന്ത്യയ്ക്ക് നന്ദിപറയുന്നുവെന്ന് കുറിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.


ഒരു ലക്ഷം പാരസെറ്റമോൾ, അഞ്ച് ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് അയച്ചത്. മരുന്നുകൾ നൽകുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.നേരത്തെ രാജ്യത്തെ ഭക്ഷ്യക്ഷാമം നേരിടാനായി ഗോതമ്പും ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്കും ഇന്ത്യ നേരത്തേ ഹൈഡ്രോക്‌സിക്ലോറോക്വിൻ കയറ്റി അയച്ചിരുന്നു. നേരത്തേ ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നുകൾ കയറ്റി അയയ്ക്കുന്നതിന് നിരോധനമുണ്ടായിരുന്നു.കൊവിഡിന് ഫലപ്രദമാണെന്ന് വ്യക്തമായതോടെ മരുന്ന് കയറ്റുമതിക്കുള്ള നിരോധനം നീക്കണമെന്ന് അമേരിക്ക് ആവശ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യ കയറ്റുമതി നിരോധനം എടുത്തുകളയുകയായിരുന്നു.