കോട്ടയം:തിരുവല്ലയ്ക്ക് സമീപം നിരണത്ത് കൊയ്ത്ത് യന്ത്ര ഉടമയെ മർദ്ദിച്ചു. സേലം സ്വദേശി രമേശിനാണ് മർദ്ദനമേറ്റത്. അഞ്ച് സി.പി.എമ്മുകാർക്കെതിരെ പൊലീസ് കേസെടുത്തു. ഒരാൾ അറസ്റ്റിലായി. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് അപ്പർ കുട്ടനാട് മേഖലയിൽ കൊയ്ത്ത് നിറുത്തി കർഷകർ പ്രതിഷേധിക്കുകയാണ്.