mullappally

തിരുവനന്തപുരം : സ്‌പ്രിംഗ്ളർ കരാറിൽ നിയമപരമായ നടപടികൾ സർക്കാർ പൂർത്തിയാക്കിയിട്ടില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കരാറിലെ വ്യവസ്ഥകൾ മുഖ്യമന്ത്രി പുറത്തുവിടണം. കൊവിഡ് മറവിൽ സംസ്ഥാന സർക്കാർ നടത്തിയത് വലിയ അഴിമതി ഇടപാടാണ്. മുഖ്യമന്ത്രിയുടെ പെരുമാറ്റം പബ്ലിക്ക് റിലേഷൻസ് ഓഫീസറെ പോലെയാണ്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തി.സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ സംസ്ഥാന ദ്രോഹികളാക്കുന്നുവെന്നും മുല്ലപ്പള്ളിയെ കുറ്റപ്പെടുത്തി.

കെ.എം ഷാജിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഷാജി പൂർണ നിരപരാധിയാണെന്ന് അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി രാജിവച്ച് സ്പ്രിംഗ്ളർ ഇടപാടിൽ സി.ബി.ഐ അന്വേഷണം നടത്തണം. നാട് കണ്ട് ഏറ്റവും വലിയ ഡാറ്റ അഴിമതിയിൽ സി.പി.എം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയോട് സി.പി.എം രാജി ആവശ്യപ്പെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ലാവ്ലിനെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.