wh

വാഷിംഗ്ടൺ: ലോകത്താകെ കൊഡ് ബാധിതർ 22,18,590, മരണം 1,49,860, രോഗമുക്തരായത് 5,60,672 പേർ. ആഫ്രിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 6 മാസത്തിനുള്ളിൽ ഒരു കോടിയാകാൻ സാദ്ധ്യതയെന്നു ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഈ വർഷം 3 ലക്ഷം കൊവിഡ് മരണമുണ്ടാകുമെന്ന് മറ്റൊരു പഠനം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ മരണസംഖ്യ 33 ലക്ഷം വരെ ഉയരാമെന്ന് യു.എൻ സാമ്പത്തിക സമിതി യുടെ വിലയിരുത്തൽ.

വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിത നില ഇങ്ങനെ:

റഷ്യ: 32,000 രോഗികൾ. ഒറ്റ ദിവസം നാലായിരത്തിലേറെ പുതിയ രോഗബാധിതർ. ഏറെയും മോസ്‌കോയിലും പരിസരപ്രദേശങ്ങളിലും.

സിംഗപ്പൂർ: ഒറ്റദിവസം 728 പുതിയ രോഗികൾ. രോഗികളുടെ എണ്ണം 4000 കടന്നു. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ തൊഴിലാളികളാണ് രോഗബാധിതരിൽ ഏറെയും.

യു.കെ: 3 ആഴ്ചകൂടി ലോക്ക്ഡൗൺ നീട്ടി. ലണ്ടനിൽ മേയർ യാത്രയ്ക്കിടയിലും ഷോപ്പിംഗിനും മാസ്‌ക് നിർബന്ധമാക്കി .

ഓസ്‌ട്രേലിയ: ജനജീവിതം സാധാരണ നിലയിലെത്താൻ ഒരുവർഷം വേണ്ടിവന്നേക്കുമെന്ന് പ്രധാനമന്ത്രി. ചിലയിടങ്ങളിൽ സ്‌കൂളുകൾ തുറന്നെങ്കിലും ഒന്നരമീറ്റർ അകലം പാലിക്കണമെന്ന നിയമം തുടരും.

സ്‌പെയിൻ: ഒറ്റദിവസം 585 മരണം.

ബംഗ്ലാദേശ്: രാജ്യം മുഴുവൻ കൊവിഡ് ഭീഷണിയില്ലെന്ന് പ്രഖ്യാപനം. യാത്രാവിലക്കും കർശനമാക്കി

ജർമനി: രോഗം നിയന്ത്രണത്തിലെന്ന് ആരോഗ്യമന്ത്രി. അടുത്തയാഴ്ച വ്യാപാരസ്ഥാപനങ്ങളും മേയ് ആദ്യത്തോടെ സ്‌കൂളുകളും തുറക്കും.

ദക്ഷിണ കൊറിയ: തുടർച്ചയായി അഞ്ചാം ദിനവും പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു.

ഗ്വാട്ടിമാല: യു. എസിൽനിന്നു നാടുകടത്തിയ 44 പേർക്ക് രോഗബാധ

ഇന്തോനേഷ്യ: മേയ്, ജൂണിൽ രോഗികളുടെ എണ്ണം 95,000 ആകുമെന്നു പ്രവചനം.

ബീജിംഗ്: ചില രാജ്യങ്ങൾ കോവിഡ് മരണം ഒളിച്ചുവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്