km-shaji

തിരുവനന്തപുരം: കെ.എം ഷാജിക്കെതിരായ കേസ് നിയമോപദേശം തളളിയതിന് ശേഷം. കേസ് നിലനില്‍ക്കില്ലെന്ന് അറിയിച്ചത് വിജിലന്‍സ് ലീഗല്‍ അഡ്വൈസറാണ്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിജിലൻസ് നിയമോപദേശം തേടിയത്. എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിന് മുമ്പ് നിയമോപദേശം തേടിയതുമില്ല. നടപടിക്രമങ്ങൾ എല്ലാം തെറ്റിച്ചായിരുന്നു അന്വേഷണത്തിനുള്ള നീക്കമെന്നാണ് ഒടുവിലത്തെ വിവരം. ഇത് യു.ഡി.എഫിന് രാഷ്ട്രീയ ആയുധമാകും. രാഷ്ട്രീയ പകപോക്കലാണ് സർക്കാർ നടത്തുന്നതെന്ന യു.ഡി.എഫ് വാദത്തിന് ബലം വയ്ക്കുന്നതാണ് പുതിയ വിവരങ്ങൾ.

അതേസമയം പ്ലസ് ടു കോഴ്സിനു കോഴ വാങ്ങി എന്ന കേസിൽ വിജിലന്‍സ് ഷാജിക്കെതിരെ ഇന്ന് എ

ഫ്.ഐ.ആര്‍ രജിസ്‌ടർ ചെയ്തു. തലശേരി വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ച് അന്വേഷണം തുടങ്ങും. ലീഗിന്റെ പ്രാദേശികതലത്തിൽ നിന്നായിരുന്നു ഷാജിക്കെതിരെ ആരോപണമുയർന്നത്, എന്നത് പാർട്ടിയെ ജില്ലാ തലത്തിൽ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്.