ലോക്ക്ഡൗൺ കാലം അടുക്കളകൾക്ക് പാചകപരീക്ഷണളുടെയും കൂടി കാലമാണ്. പാചകക്കാർ സെലബ്രിറ്റികളാണെങ്കിൽ ആ വാർത്ത നാടാകെ വൈറലുമാകും. ഇത്രയും കാലം അടുക്കള കാണാത്ത പല ഭർത്താക്കന്മാരും ഇപ്പോൾ അടുക്കള കൈയ്യേറിക്കഴിഞ്ഞു. അങ്ങനെ ഭാര്യമാരെ കിടിലൻ റെസിപ്പികളുമായി ഞെട്ടിപ്പിക്കുന്ന ഭർത്താക്കന്മാരും ഇക്കൂട്ടത്തിലുണ്ട്.
തെലുങ്ക് നടൻ രാംചരണിന്റെ പാചകപരീക്ഷണമാണ് സോഷ്യൽ മീഡിയയിലെത്തിയ പുതിയ വിശേഷം. ലോക്ക്ഡൗൺ കാലം ഭാര്യയ്ക്കായി ഭക്ഷണമുണ്ടാക്കുകയാണ് രാംചരൺ. ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല , അടുക്കള വൃത്തിയാക്കി വെയ്ക്കുന്നുമുണ്ടെന്നാണ് ഭാര്യ ഉപാസനയുടെ വാക്കുകൾ. അതാണ് അദ്ദേഹത്തെ ഹീറോ ആക്കുന്നതെന്നും അവർ പറയുന്നു.
ഭാര്യയ്ക്കായി രാംചരൺ ഭക്ഷണം പാകം ചെയ്യുമ്പോൾ എല്ലാ ഭർത്താക്കൻമാരോടും പറയാനുള്ളത് - ' അദ്ദേഹം പാചകം ചെയ്യുക മാത്രമല്ല അതുകഴിഞ്ഞ് വൃത്തിയാക്കുകയും ചെയ്തു. അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നതും' എന്നാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ച് ഉപാസന കുറിച്ചിരിക്കുന്നത്.