covid-cchina

വാഷിംഗ്ടൺ: ചൈനയിലെ വെറ്റ് മാർക്കറ്റിൽ നിന്നല്ല വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് അമേരിക്കൻ മാദ്ധ്യമമായ ഫോക്സ് ന്യൂസിന്റെ വെളിപ്പെടുത്തൽ. ആവശ്യമായ സുരക്ഷാ കരുതലുകളൊന്നുമില്ലാതെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന ഒരാളിൽ നിന്നാണ് രോഗം പടർന്നതെന്നാണ് ഫോക്സ് ന്യൂസ് വ്യക്തമാക്കുന്നത്. വവ്വാലുകളിലാണ് വൈറസിന്റെ തുടക്കമെന്ന് ചൈന ആവർത്തിക്കുമ്പോൾ വെറ്റ് മാർക്കറ്റിൽ വവ്വാലുകൾ വിൽപ്പനക്കില്ലായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടു വർഷം മുൻപ് തന്നെ ചൈനയിലെ അമേരിക്കൻ എംബസി വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുരക്ഷയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.

വൈറസ് കൈവിട്ടു പോയത് ലോകം അറിയാതിരിക്കാൻ ചൈന ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഇടപെടലാണ് നടത്തിയതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.അമേരിക്കയെ കടത്തിവെട്ടി ലോകത്തെ എല്ലാ വൈറസുകളേയും കണ്ടെത്താനും അതിന്റെ ചികിത്സ കണ്ടുപിടിക്കാനുമുള്ള ചൈനയുടെ ശ്രമമാണ് വൈറസ് പുറത്തെത്താൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ യാതൊരു സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാതെയാണ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.