news

1. മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ഒരാള്‍ കൂടി മരിച്ചു. മലപ്പുറം എടപ്പാളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 84 കാരനായ ചേകന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. മരണ കാരണം കൊവിഡ് മൂലമല്ലെന്ന് നിഗമനം. അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ ഇരിക്കേ മരിച്ച വ്യക്തിയുടെ മരണകാരണം കൊവിഡ് 19 അല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്ന് പുലര്‍ച്ചെ മരിച്ച കീഴാറ്റൂര്‍ സ്വദേശി വീരാന്‍ കുട്ടിക്കാണ് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. അടുത്തിടെ അദ്ദേഹത്തിന് നടത്തിയ മൂന്ന് ടെസ്റ്റുകളുടെയും പരിശോധനഫലം നെഗറ്റീവ് ആയിരുന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതിനാല്‍ തന്നെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കില്ല വീരാന്‍ കുട്ടിയുടെ സംസ്‌കാരമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്നാല്‍ റെഡ് സോണില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ ഇരുപതില്‍ പേരില്‍ കൂടുതല്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. മതപരമായ ചടങ്ങുകളുടെ സംസ്‌കാരം നടത്താന്‍ തടസമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
2. ഏപ്രില്‍ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച വീരാന്‍ കുട്ടിക്ക് കഴിഞ്ഞ ആഴ്ച നടത്തിയ സാംപിള്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമാണ് കാണിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ രോഗമുക്തി നേടിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ചികിത്സ തുടരുക ആയിരുന്നു. 40 വര്‍ഷത്തോളം ആയി ഹൃദ്രോഗവും സമീപകാലത്തായി വൃക്ക സംബന്ധമായ അസുഖങ്ങളുമുള്ള വീരാന്‍ കുട്ടി കൊവിഡില്‍ നിന്നും മുക്തി നേടിയെങ്കിലും ഒരാഴ്ചയായി ആരോഗ്യനില മോശമായിരുന്നു. മൂന്ന് ദിവസം മുമ്പ് വീരാന്‍കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായിരുന്നു. ഇതോടെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് വീണ്ടും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു ഇതിനിടെയാണ് ഇദ്ദേഹം മരിച്ചത്. അതേസമയം, രോഗം ആരില്‍ നിന്നാണ് പകര്‍ന്നതെന്ന് വ്യക്തമല്ല. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനില്‍ നിന്നാണ് കൊവിഡ് ബാധിച്ചത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത് എങ്കിലും, പരിശോധനയില്‍ മകന് രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.


3. രാജ്യത്ത് അതിതീവ്ര മേഖലയില്‍ റാപ്പിഡ് ടെസ്റ്റ് ഉടന്‍ തുടങ്ങും. കിറ്റുകള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. മുംബയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ. 29 മലയാളികള്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജസ്‌ലോക്ക് ആശുപത്രിയില്‍ മാത്രം മലയാളികള്‍ ഉള്‍പ്പെടെ 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബെ ഹോസ്പ്പിറ്റലില്‍ ഒരു മലയാളി ഉള്‍പ്പടെ 12 ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഭാട്യ ആശുപത്രിയില്‍ ഒരു മലയാളി നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചു.
4. അതേസമയം, ഇരുപത്തൊന്ന് ഇന്ത്യന്‍ നാവിര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാവിക സേനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് കേസാണിത്. മുംബയ് പശ്ചിമ നാവിക കമാന്‍ഡിലെ ഐ.എന്‍.എസ് ആംഗറെയിലെ ഉദ്യോഗസ്ഥര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരായ നാവികര്‍ മുംബയിലെ നാവിക ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. ലോക്ക് ഡൗണ്‍ ആയതിനാല്‍ നാവികര്‍ താമസ സ്ഥലത്തിന് പുറത്ത് പോയിട്ടില്ല. അതിനാല്‍ തന്നെ എങ്ങനെ ആണ് രോഗം പകര്‍ന്നത് എന്ന് വ്യക്തമല്ല. നാവികരുമായി ഇടപഴകിയവരെ കണ്ടെത്താന്‍ ഉള്ള ശ്രമത്തിലാണ് അധികൃതര്‍. മഹാരാഷ്ട്രയില്‍ രോഗം കണ്ടെത്തിയത് 118 പേര്‍ക്ക്. ദിവസവും 300 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് ഉണ്ടായത്. മരണസംഖ്യ 200 കടന്ന മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 7 മരണം. ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 100 പിന്നിട്ടു.
5. അതേസമയം, രാജ്യത്ത് കോവിഡ് മരണം 480 ആയി. 12 മണിക്കൂറിന് ഇടെ 28 പേര്‍ മരിച്ചു. രോഗ ബാധിതരുടെ എണ്ണം 14,000 കടന്നു. 14378 പേരാണ് രോഗ ബാധിതരായത്. അടുത്തയാഴ്ച റമസാന്‍ വ്രതം തുടങ്ങുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വ്രതകാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണം എന്നും പളളികളില്‍ വിശ്വാസികള്‍ ഒത്തുകൂടുന്നില്ല എന്ന് ഉറപ്പാക്കണം. സമുദായ നേതാക്കളുടെ സഹായത്തോടെ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് നിര്‍ദേശം.
6. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു. മരണ സംഖ്യ 1,55,000ത്തി ലേക്ക് അടുക്കുക ആണ്. 22,48,029 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,54,108 പേര്‍ മരിച്ചു. അമേരിക്കയില്‍ ആണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത്. ബ്രിട്ടനിലും മരണ സംഖ്യയില്‍ കാര്യമായ കുറവില്ല. എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്കില്‍ കുറവുണ്ട്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് , ജര്‍മനി എന്നീ രാജ്യങ്ങളില്‍ ആണ് മരണസംഖ്യയില്‍ നേരിയ കുറവ് വന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു.
7. ഇന്നലെ മാത്രം 2476 മരണമാണ് അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതത്. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന കണ്ട് തുടങ്ങിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ട്രംപും സംസ്ഥാന ഗവര്‍ണര്‍മാരും തമ്മില്‍ വാക്‌പോര് തുടരുകയാണ്. ബ്രിട്ടനില്‍ മരണസംഖ്യ 15,000ത്തോട് അടുക്കുക ആണ്. ഇന്നലെ മാത്രം 840ല്‍ കൂടുതല്‍ മരണമാണ് ബ്രിട്ടനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
8. യൂറോപ്യന്‍ രാജ്യമായ പോളണ്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഏതാണ്ട് കേരളത്തോട് അടുത്ത് മാത്രം ജനസംഖ്യയുള്ള പോളണ്ടില്‍ ദിവസം ശരാശരി ഇരുപത് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോളണ്ട് തലസ്ഥാനമായ വാഴ്സയില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.
9. മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ തികച്ചും ബാലിശമാണ്. ഷാജിയുടേത് നിയമ സഭയോടുള്ള അവഹേളനം ആണ്. എല്ലില്ലാത്ത നാവുകൊണ്ട് എന്തും വിളിച്ച് പറയരുത്. ഏതൊരു സ്പീക്കറും നിയമപരമായി ചെയ്യുന്നത് മാത്രമേ താനും ചെയ്തുള്ളൂ. പരിമിതികള്‍ ദൗര്‍ബല്യമായി കാണരുത് എന്നും സ്പീക്കര്‍ പറഞ്ഞു. അഴിക്കോട് സ്‌കൂളിന് ഹയര്‍സെക്കന്ററി അനുവദിക്കാന്‍ കെ. എം ഷാജി 25 ലക്ഷം കോഴവാങ്ങി എന്ന് 2017ല്‍ ഉയര്‍ന്ന പരാതിയില്‍ ആണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് സ്പീക്കര്‍ക്ക് എതിരെ ഷാജി ആരോപണവും ആയി രംഗത്ത് എത്തിയത്.
10. കോഴ ആരോപണ കേസില്‍ സ്പീക്കര്‍ മാനുഷിക പരിഗണന കാണിച്ചില്ല. തനിക്കെതിരെ ഒരു അന്വേഷണത്തിന് അനുമതി നല്‍കുന്നുണ്ട് എങ്കില്‍ അക്കാര്യം സ്പീക്കര്‍ നിയമസഭയില്‍ പറയണം ആയിരുന്നു. അല്ലെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും പറയണം ആയിരുന്നു. ഇത് രണ്ടും ഉണ്ടായില്ല. പിണറായി വിജയനെന്ന ഏകാധിപതിക്ക് മുന്നില്‍ സ്പീക്കര്‍ വിധേയനായി എന്നാണ് കെ.എം ഷാജി പറഞ്ഞത്.