export

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതിയെ ഏപ്രിലിൽ കാത്തിരിക്കുന്നത് എക്കാലത്തെയും കനത്ത തകർച്ചയെന്ന് ആശങ്ക. പ്രമുഖ വിപണികളായ ചൈനയും അമേരിക്കയും യൂറോപ്പും കൊവിഡിൽ വലയുന്നതിനാൽ മാർച്ചിനേക്കാൾ മോശമാകും ഏപ്രിൽ. രാജ്യത്ത് ലോക്ക്‌ഡൗൺ മേയ് മൂന്നുവരെ നീട്ടിയതും തിരിച്ചടിയാണ്. ഏപ്രിൽ 20ന് ശേഷം ചില മേഖലകളിൽ ഇളവുണ്ടാകുമെങ്കിലും ഉത്‌പന്നങ്ങൾക്ക് ആഗോളതലത്തിൽ ഡിമാൻഡ് ഇല്ലെന്നത് വലയ്ക്കും.

മാർ‌ച്ചിന്റെ നഷ്‌ടം

 ഇറക്കുമതിച്ചെലവ് കുറയുന്നത്, വ്യാപാരക്കമ്മിയിൽ ആശ്വാസമാകും

 എന്നാൽ, ഇറക്കുമതി കുത്തനെ കുറയുന്നത് ആഭ്യന്തര സമ്പദ്‌സ്ഥിതി മോശമാണെന്നതിന്റെ തെളിവുമാണ്.

*2009 മാർച്ചിലെ 33.3 ശതമാനത്തിന് ശേഷം കയറ്റുമതി കുറിക്കുന്ന ഏറ്രവും കനത്ത നഷ്‌ടമാണ് കഴിഞ്ഞമാസത്തേത്.

2019-20ലെ വീഴ്‌ച

$975 കോടി

മാർച്ചിൽ വ്യാപാരക്കമ്മി 975 കോടി ഡോളറായി കുറഞ്ഞത് ആശ്വാസമാണ്. 2019 മാർച്ചിൽ ഇത് 1,100 കോടി ഡോളറായിരുന്നു. 2019-20ലെ വ്യാപാരക്കമ്മി 18,400 കോടി ഡോളറിൽ നിന്ന് 15,288 കോടി ഡോളറായും താഴ്‌ന്നു.

തകർന്ന മേഖലകൾ

കഴിഞ്ഞമാസം കയറ്റുമതി നഷ്‌ടത്തിന് നേതൃത്വം കൊടുത്ത മേഖലകൾ:-

 പെട്രോളിയം : 8.10%

 കരകൗശലം : 2.36%

 വസ്‌ത്രം : 10.67%

 എൻജിനിയറിംഗ് : 5.67%

 ജെം ആൻഡ് ജുവലറി : 11%

 ലെതർ : 9.64%

 തേയില, കാപ്പി, അരി, പുകയില തുടങ്ങിയ പ്രമുഖ മേഖലകളും നഷ്‌ടത്തിൽ.

''കൊവിഡ്-19ൽ വലിയ തകർച്ച നേരിട്ട മേഖലകളിലൊന്നാണ് കയറ്റുമതി. പകുതിയിലേറെ ആഗോള ഓർഡറുകൾ റദ്ദായി. തുറമുഖങ്ങൾ പ്രവർത്തിക്കാത്തതിനാൽ ചരക്കുകൾ കെട്ടിക്കിടക്കുന്നു. ലോക്ക്ഡൗണിൽ കയറ്റുമതി മേഖലയ്ക്ക് ഇളവ് നൽകണം. നികുതിയിളവ് ഉൾപ്പെടെ പ്രത്യേക രക്ഷാപാക്കേജും വേണം"",

ശരദ് കുമാർ സറാഫ്,

പ്രസിഡന്റ്, ഫെഡറേഷൻ ഒഫ്

ഇന്ത്യൻ എക്‌സ്‌പോർട്ട് ഓ‌ർഗനൈസേഷൻസ്.