myg

കോഴിക്കോട് /കൊച്ചി : ഞായറാഴ്ചകളിൽ മൊബൈൽ ഫോൺ ഷോറൂമുകൾ തുറന്ന് പ്രവർത്തിക്കാമെന്നുള്ള
സർക്കാരിന്റെ നിർദേശപ്രകാരം ഈ ഞായറാഴ്ച മൈജി ഷോറൂമുകൾ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് പ്രവർത്തന സമയം. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സ്റ്റോക്കുകളും സജ്ജമാക്കിയിട്ടുണ്ട്.

സെയിൽസ്, സർവീസ് കൂടാതെ മറ്റു അനുബന്ധ സേവനങ്ങളും ഷോറൂമുകളിൽ ലഭ്യമാണ്. സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂം തുറക്കുന്നത്. കൂടാതെ മൈജി ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ( www.myg.in) വഴി ഷോപ് ചെയ്യുന്നവർക്ക് സൗജന്യ ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി ഷോറൂമുകളിൽ കൈ കഴുകുവാനും മറ്റും സാനിറ്റൈസറും വെള്ളവും തുടങ്ങി എല്ലാം സുരക്ഷാ ക്രമികരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.