pinarayi

എറണാകുളം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഗുരുതര ആരോപണവുമായി പി.ടി തോമസ് എം.എ.ൽ.എ. സ്പ്രിംഗ്‌ളര്‍ കരാർ വിവാദമുണ്ടായ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബംഗളൂരുവിൽ നടത്തുന്ന ഐ.ടി കമ്പനിയുടെ വെബ്​സൈറ്റ് അ‌ക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് പി.ടി.തോമസ് പറഞ്ഞു.

നല്ല രീതിയിൽ നടന്നിരുന്ന സ്ഥാപനമായിരുന്നു മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ്. 2020 വരെയുളള ജി.എസ്.ടി പോലും അ‌ടച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ സ്ഥാപനത്തിന്റെ വെബ്​സൈറ്റിൽ അ‌ക്കൗണ്ട് സസ്പെൻഡഡ് എന്നാണ് കാണുന്നതെന്ന് പി.ടി തോമസ് ചൂണ്ടിക്കാട്ടി. സ്പ്രിംഗ്ളർ ഇന്ത്യയുടെ വെബ്​സൈറ്റ് മാസ്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ അ‌ന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.