പാലക്കാട്: സ്പ്രിംഗ്ളറിൽ ഒറ്റുകാരന്റെ റോളിലാണ് മുഖ്യമന്ത്രിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. കയ്യോടെ പിടിക്കപ്പെട്ടപ്പോഴുള്ള കള്ളന്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിയുടെ അറിവോടെ, മുഖ്യമന്ത്രിയും അടുപ്പക്കാരും ചേർന്ന് നടപ്പാക്കിയതാണ് സ്പ്രിംഗ്ളർ.
പ്ലാൻ ചെയ്ത് നടപ്പാക്കിയ കച്ചവടമാണിത്. ഐ.ടി വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്ഥാനത്തെ അയ്യായിരം കേന്ദ്രങ്ങളിൽ 24 ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.