കൊല്ലം: കുണ്ടറയിൽ യുവാവിനെ വീട്ടിൽ കയറി കൊടുവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മണിക്കൂറുകൾക്കം പ്രതി അറസ്റ്റിൽ. കുണ്ടറ പടപ്പക്കര കളഞ്ഞിപൊയ്ക മേലതിൽ വീട്ടിൽ സജീവ്(സജി-35) ആണ് പിടിയിലായത്. വീട്ടിൽ ടി.വി കണ്ടുകൊണ്ടിരുന്ന കുണ്ടറ വലിയപള്ളിക്ക് സമീപം ലക്ഷംവീട് കോളനിയിൽ അജിത് കുമാറിനെ(37) ആണ് ആക്രമിച്ചത്. വാളുകൊണ്ട് തലയ്ക്ക് വെട്ടി. അജിത്ത് ഒഴിഞ്ഞുമാറിയതിനാൽ പരിക്ക് ഗുരുതരമല്ല. സംഭവത്തിന് ശേഷം മുങ്ങിയ സജീവിനെ വിദഗ്ദ്ധമായി പൊലീസ് പിടികൂടുകയായിരുന്നു. അജിത്തിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇരുവരും തമ്മിലുണ്ടായ പഴയ തർക്കങ്ങളാണ് ആക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.