photo
തേനീച്ച കൃഷി നശിപ്പിച്ച നിലയിൽ

കൊല്ലം: ലോക് ഡൗണിന്റെ മറവിലും അക്രമം, സാമൂഹ്യ വിരുദ്ധർ തേനീച്ചക്കൃഷി നശിപ്പിച്ചതായി പരാതി. ചാത്തന്നൂർ താഴം തെക്ക് രാശി സദനത്തിൽ ശശിധരൻ പിള്ളയുടെ തേനീച്ചക്കൂടുകളാണ് നശിപ്പിച്ചത്. ചിറക്കര ഇടവട്ടത്ത് ശശിധരൻപിള്ള പാട്ടത്തിനെടുത്ത സ്ഥലത്തായിരുന്നു കൃഷി നടത്തിയിരുന്നത്. തേനെടുക്കാൻ പാകമായ കൂടുകളാണ് നശിപ്പിച്ചത്. ഇതോടെ തേനീച്ചകൾ കൂട് ഒഴിഞ്ഞ് പോവുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തു. ലോക്ക് ഡൗൺ കാലത്തെ ആളൊഴിഞ്ഞ സമയം നോക്കിയാണ് സാമൂഹ്യ വിരുദ്ധർ കൂടുകൾ നശിപ്പിച്ചതെന്നും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെന്നും ശശിധരൻ പിള്ള പറഞ്ഞു.