photo
അനിൽ പ്രസാദ്

കൊല്ലം: വീട്ടമ്മയെ നടുറോഡിൽ അപമാനിക്കാൻ ശ്രമം, ഓടി രക്ഷപെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ഏരൂർ സ്വദേശിയായ അനിൽപ്രസാദിനെയാണ് (51) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ പാൽ സൊസൈറ്റിയിലേക്കു പോയ വീട്ടമ്മയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വീട്ടമ്മയെ രക്ഷിച്ചത്. ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് വീടിന് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.