photo

കൊല്ലം: തഴമേൽ ജനവാസ കേന്ദ്രത്തിൽ നിന്ന് പെരുമ്പാമ്പിനേയും തടിക്കാട് കാഞ്ഞിരത്തറയിൽ നിന്ന് മൂർഖൻ പാമ്പിനേയും ഫോറസ്റ്റ് അധികൃതർ പിടികൂടി. തടിക്കാട് കാഞ്ഞിരത്തറയിൽ നൗഷാദിന്റെ വീട്ടുമുറ്റത്ത് നിന്ന് ഇന്നലെ വൈകിട്ട് ആറരയോടെയാണ് മൂർഖനെ പിടികൂടിയത്. പാമ്പുകളെ തെന്മല ശെന്തുരുണി വനത്തിൽ കൊണ്ടുചെന്ന് വിട്ടതായി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ അറിയിച്ചു.