ന്യൂഡൽഹി: മാസ്ക് ഉപയോഗിച്ചതിനുശേഷം അലക്ഷ്യമായി വലിച്ചെറിയുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മാസ്ക് ഒരാൾ തുറസായ സ്ഥലത്ത് വലിച്ചെറിയുന്നത് വഴി പത്തിലധികം പേരിലേക്ക് രോഗം പകരാം. അവരിൽ നിന്ന് വീണ്ടും പടർന്ന് പോകാം. ഈ പശ്ചാത്തലത്തിൽ മാസ്ക് അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കും.
സാധാരണനിലയിൽ സ്രവങ്ങളിലൂടെയോ, തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ആണ് രോഗം പകരുന്നത്. മാസ്ക് ഇതിനെ ചെറുക്കാനുളള മാർഗമാണ്. എന്നാൽ ഉപയോഗിച്ച ശേഷം ഇത് അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ നിരവധി പേർക്ക് രോഗം പകരാൻ സാദ്ധ്യതയുണ്ട്. പലപ്പോഴും പലരും രോഗലക്ഷണങ്ങൾ കാണിച്ചില്ലെന്ന് വരാം. ഇത് വലിയ രോഗവ്യാപനത്തിനുളള സാദ്ധ്യതക്ക് ഇടയാക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.