ന്യൂഡൽഹി: ലോക്ക് ഡൗണായതിനാൽ നിറുത്തിവച്ചിരുന്ന ടോൾ പിരിവ് ഏപ്രിൽ 20 മുതൽ പുനരാരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. മാർച്ച് 25 മുതലാണ് ടോൾ പിരിവ് നിറുത്തിയത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച് എൻ.എച്ച്.എ.ഐക്ക് നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത്. ലോക്ക്ഡൗൺ മേയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ ടോൾ പ്ലാസകൾ അടഞ്ഞുകിടക്കുന്നത് 1800 കോടിയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്