തിരുവനന്തപുരം ജില്ലയിലെ കരമനക്കടുത്തു നെടുംകാട് പണിനടക്കുന്ന ഒരു വീട്ടിൽ നിന്ന് വാവയ്ക്കു രാവിലെ തന്നെ കാൾ എത്തി. കല്ലുകൾ മാറ്റുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. സ്ഥലത്തെത്തിയ വാവ കല്ലുകൾക്കിടയിലിരുന്ന കുഞ്ഞു മൂർഖൻ പാമ്പിനെ കണ്ടു ,വാല് ഒരു കല്ലിനടിയിൽ അകപ്പെട്ടിരിക്കുന്നു.കല്ല് മാറ്റിയതും വാവയെ കടിക്കാൻ നേരെ മുന്നോട്ടു ,ഒപ്പം ചീറ്റലും.
തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ ആറ്റിങ്ങലിനടുത്തുള്ള ഒരു വീട്ടിലാണ് എത്തിയത്. വീടിനകത്തെ സ്റ്റെയർകേസിനടിയിൽ ചെരുപ്പുകൾക്കിടയിൽ ഇരുന്ന പാമ്പിനെ വാവ പിടികൂടി. അപ്പോഴാണ് വാവ അത് കണ്ടത്. സ്റ്റെയർകേസിനടിയിലെ ചെറിയ ഗ്യാപ്പിനകത്തു വേറെ ഒരു പാമ്പു കൂടി, പക്ഷെ ഇത്തവണ വാവയ്ക്കു നല്ല പണികിട്ടി. മൂന്നുനാലു ബക്കറ്റു വെള്ളം അതിലേക്കു ഒഴിച്ചെങ്കിലും കിട്ടിയില്ല ,പിന്നെ ഓസുപയോഗിച്ചു വെള്ളം അടച്ചു ,കുറേനേരം കഴിച്ചപ്പോൾ പാമ്പിനെ തല മാത്രം പുറത്തേക്ക്.കാണുക ആകാംഷ നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്