th

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്‌പ്രിംഗ്ളറുമായി ഉണ്ടാക്കിയ കരാർ സുതാര്യമെന്ന് ധനമന്ത്രി തോമസ് ഐസക്. കരാറിൽ കുറ്റം പറയാൻ കോൺഗ്രസിനും ബി.ജെ.പിക്കും ഒരു അർഹതയുമില്ലെന്നും വിവാദങ്ങളുണ്ടാക്കാതെ കൊവിഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്ത് സാലറി ചലഞ്ച് ഉണ്ടാവില്ലെന്ന് ധനമന്ത്രി സൂചിപ്പിച്ചു. ഒരു വിഭാഗം തരും മറ്റൊരു വിഭാഗം സഹകരിക്കില്ല എന്ന സ്ഥിതി ഉണ്ടാകും. അതിനാൽ സർക്കാരിന് സാലറി ചലഞ്ചിന്റെ കാര്യത്തിൽ പിടിവാശി ഇല്ല.തരാൻ താൽപര്യം ഉള്ളവർ തരട്ടെ എന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നും ബാക്കിയെല്ലാം മന്ത്രിസഭായോഗം ചർച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.