തൃശൂർ: തൃശൂർ ജില്ലയിൽ ഡെങ്കിപനി പടരുന്നു. 23 രോഗികൾക്കാണ് നിലവിൽ ഡെങ്കിപനി. കൊതുകുസാന്ദ്രത വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറെ കാണണം.വൈറസ് രണ്ടാമത്തെ പ്രവാശ്യം ഒരാളിൽ പ്രവേശിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു.
ജില്ലയിലെ കൊണ്ടാഴി,മുണ്ടത്തിക്കോട്,വരവൂർ,വരന്തരപ്പിള്ളിനടത്തറ,കൂര്ക്കഞ്ചേരി എന്നിവിടങ്ങളിലാണ് ഡെങ്കിപനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വര്ദ്ധനയല്ലെങ്കിലും കൊതുകുകളുടെ സാന്ദ്രത കൂടുന്നത് വലിയ ആശങ്കയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കിയിരിക്കുന്നത്.