su

സൗദി: കൊവിഡ് സംശയിക്കുന്നയാളുമായി ജീവനക്കാർ സമ്പർക്കം പുലർത്തിയതിനെതുടർന്ന് മക്കയിൽ ഹൈപ്പർ മാർക്കറ്റ് അടച്ചു. മക്കയിൽ പ്രവർത്തിക്കുന്ന ബിൻ ദാവൂദ് ഹൈപ്പർ മാർക്കറ്റാണ് അടച്ചത്. കൊവിഡ് സംശയിക്കുന്നയാളുമായി ഏതാനും ജീവനക്കാർ സമ്പർക്കം പുലർത്തിയതോടെ മുൻകരുതൽ നടപടിയായാണ് ഹൈപ്പർ മാർക്കറ്റ് അടച്ചത്. സമ്പർക്കം പുലർത്തിയ ജീവനക്കാരും ഇവരുമായി ഇടപഴകിയവരും ഐസൊലേഷനിലാണ്. പൂർണമായും അണുവിമുക്തമാക്കുന്നതിന് വേണ്ടിയും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ച വ്യവസ്ഥകൾ പാലിച്ചുമാണ് ഹൈപ്പർ മാർക്കറ്റ് അടച്ചതെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

ഈ പ്രദേശത്ത് ഒരാഴ്ചക്കിടെ അടയ്ക്കുന്ന രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റാണ് ബിൻ ദാവൂദ്. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാണ്ട ഹൈപ്പർ മാർക്കറ്റ് കഴിഞ്ഞ ആഴ്ച അടച്ചിരുന്നു. കൊവിഡ് രോഗികളിൽ ഒരാൾ പ്രവേശിച്ചതിനെ തുടർന്ന് മക്ക പ്രവിശ്യയിലെ അദുമിലെ അൽമശാശ് ഗ്രാമത്തിലെ വ്യാപാരകേന്ദ്രമായ ബലദിയയും അടപ്പിച്ചു.