pic-

വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 7,00,000 കടന്നതായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. സർവകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരും മരണങ്ങളും അമേരിക്കയിലാണ്. 7,00,282 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 36,773 പേർ മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,856 മരണങ്ങളുടെ വർദ്ധനവാണ് ഉണ്ടായത്. ഈ ആഴ്ച ന്യൂയോർക്ക് സിറ്റിയിൽ മാത്രം 3,778 പേർ മരിച്ചു. യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച രാത്രി വരെ 4,226 പേരാണ് മരിച്ചത്. അമേരിക്ക കഴിഞ്ഞാൽ പിന്നെ ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ച രാജ്യങ്ങൾ ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവയാണ്. ഇറ്റലിയിൽ മരണം 22,745, സ്‌പെയിനിൽ 19,478, ഫ്രാൻസിൽ 18,681.