pic-

കൊല്ലം:വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിൽ യുവാവ് കറണ്ടടിച്ച് മരിച്ചു. ചടയമംഗലം കലയം പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ ശരത്(30) ആണ് മരിച്ചത്. വീടിന് സമീപത്തെ വൈദ്യുത പോസ്റ്റിൽ നിന്നും അനധികൃതമായി വൈദ്യുതിയെടുത്താണ് ഇത്തിക്കരയാറ്റിൽ നിന്നും മീൻപിടിച്ചത്. വയറിന്റെ അഗ്രം വൈദ്യുതി ലൈനിൽ കൊളുത്തി മറ്റേയറ്റം ഇത്തിക്കരയാറ്റിൽ എത്തിച്ചാണ് മീൻ പിടിത്തം. വൈദ്യുതി വെള്ളത്തിൽ എത്തിയ്ക്കുന്നതോടെ മത്സ്യങ്ങൾ ഷോക്കേറ്റ് ചാകുമ്പോഴാണ് അതിനെ എടുക്കുന്നത്. ഒരു വർഷം മുൻപും സമാനമായ അപകടം ഇവിടെ നടന്നിരുന്നു. ചടയമംഗലം പൊലീസ് കേസെടുത്തു.