കൊട്ടാരക്കര : കൊവിഡ് കാലത്ത് നിരത്തിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് മിൽമയുടെ സംഭാരവുമായി ജിയോ മൊബൈൽ നെറ്റ് വർക്ക് എത്തി. ഒരാഴ്ചക്കാലമാണ് സംഭാരം വിതരണം ചെയ്യുക. റൂറൽ എസ്.പി ഹരിശങ്കറിന് സംഭാരത്തിന്റെ പായ്ക്കറ്റുകൾ കൈമാറി പദ്ധതിയ്ക്ക് തുടക്കമായി. റൂറൽ എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ ജിയോ കൊട്ടാരക്കര ബ്രാഞ്ച് മാനേജർ അഭിലാഷ് ഗോപാലകൃഷ്ണപിള്ള, ഡെപ്യൂട്ടി മാനേജർ അഖിൽരാജ് പല്ലിശേരി, അസി.മാനേജർ ബിനുകുമാർ എന്നിവർ പങ്കെടുത്തു. കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നേരത്തേതന്നെ പൊലീസുകാർക്ക് ജിയോ പ്രവർത്തകർ സംഭാരം വിതരണം ചെയ്തിരുന്നു.