ചണ്ഡീഗഢ്: പഞ്ചാബിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. ലുധിയാന അസിസ്റ്റന്റ് കമ്മീഷണർ അനിൽ കോലിയാണ് (52) മരിച്ചത്. ലുധിയാനയിലെ എസ്.പി.എസ്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനിലിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ഫലം പോസിറ്റീവായിരുന്നു. തുടർന്ന് കഴിഞ്ഞ 11 മുതൽ ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. പഞ്ചാബിലെ ആകെ കൊവിഡ് മരണം 14 ആയി.