അബൂജ: നൈജീരിയൻ മന്ത്രിസഭയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനും പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ചീഫ് ഒഫ് സ്റ്റാഫുമായ അബ്ബ ക്യാരി (72) കൊവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ് ക്യാരി. മാർച്ച് 23 മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒരാ
ളായിരുന്നു ക്യാരി.