തിരുവനന്തപുരം:ഗൾഫ് രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയിൽ പോയവർ,ജോലി നഷ്ടപ്പെട്ട് താമസിക്കാൻ സൗകര്യമില്ലാത്തവർ, ശാരീരിക അസ്വസ്ഥതയുള്ളവർ രോഗബാധിതർ തുടങ്ങിയ മുഴുവൻ ആളുകളെയും നാട്ടിലെത്തിക്കാനുള്ള സംവിധാനം കേന്ദ്രസംസ്ഥാന സർക്കാരുകൾ ഒരുക്കണമെന്ന് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന ചെയർമാൻ അഡ്വ.താജുദ്ദീൻ,ജനറൽ സെക്രട്ടറി എം.എച്ച്.ഷാജി,സംസ്ഥാന ഭാരവാഹികളായ കമാൽ എം.മാക്കിയിൽ ആലപ്പുഴ, ഡോ.ജഹാംഗീർ തിരുവനന്തപുരം,കലാപ്രേമി ബഷീർ ബാബു,ബഷീർ തേനം മാക്കൻ കോട്ടയം,സുബൈർ പറമ്പിൽ കൊല്ലം,സി.ഐ. പരിദ് എറണാകുളം, അബ്ദുൽ ജലീൽ മുസ്ലിയാർ അഞ്ചൽ,സലിംവള്ളികുന്നം,ഷാജി പള്ളം തൃശൂർ,മരുത അബ്ദുൽ ലത്തീഫ് മൗലവി മലപ്പുറം എന്നിവർ പ്രസംഗിച്ചു.