തിരുവനന്തപുരം:ഐ.ടി സെക്രട്ടറിയെ ബലിയാടാക്കി സ്‌പ്രിൻക്ളർ അഴിമതിൽ നിന്നും സർക്കാരിന് രക്ഷപെടാനാവില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സ്‌പ്രിൻക്ളർ കമ്പനിക്ക് വ്യക്തികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങൾ എത്തിച്ചുകൊടുക്കുന്നതിനായി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യത്തിന് സർക്കാരിനെ പ്രതിസ്ഥാനത്ത് നിറുത്തുന്നതാണ് ഐ.ടി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. ഇടപാടിലെ ഔദ്യോഗിക രേഖകൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണം. ഉത്തരവാദിത്വം മൊത്തത്തിൽ ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി സർക്കാരിന്റെ ചാവേറാകുകയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു.