തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയതിന് ജില്ലാ റൂറൽ പൊലീസ് ഇന്നലെ 402 കേസുകൾ രജിസ്‌റ്റർ ചെയ്തു. 406 പേരെ അറസ്റ്റ് ചെയ്യുകയും 312 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലാപൊലീസ് മേധാവി ബി. അശോകന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വിതുര സ്‌റ്റേഷൻ പരിധിയിലെ പുളിച്ചാമലയിൽ വ്യാജവാറ്റ് നടത്തുകയായിരുന്ന കരുണാകരൻ, അരവിന്ദ് എന്നിവരെ 40 ലിറ്റർ കോടയും അര ലിറ്റർ വ്യാജചാരായവുമായി അറസ്റ്റ് ചെയ്തു.