തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നിന്നുള്ള 3 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ ദുബായിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധ. രണ്ടുപേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കണ്ണൂർ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായിൽ നിന്നും വന്നത്. കണ്ണൂരിലെ ആൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കാസർകോട് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേർ ഇതുവരെ കൊവിഡിൽ നിന്ന് മുക്തിനേടി. നിലവിൽ 140 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.