university-exam

തിരുവനന്തപുരം :കൊവിഡ് ബാധയും ലോക്ക്ഡൗണും കാരണം മാറ്റിവച്ച സർവകലാശാല പരീക്ഷകൾ മേയ് 11 മുതൽ നടത്താൻ നിർദ്ദേശം. ഇതുസംബന്ധിച്ച് സാദ്ധ്യത തേടാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകി. പരീക്ഷകൾ ഒരാഴ്ചയ്ക്കുള്ളിഷ പൂർത്തിയാക്കണം. കേന്ദ്രീകൃത മൂല്യ നിർണയത്തിന് പകരം ഹോംവാലുവേഷൻ നടത്തും. ഓൺലൈൻ ക്ലാസുകൾ തുടങ്ങാനും നിർദേശം നല്‍കി. പരീക്ഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ നിർദേശം നൽകണം. പരീക്ഷ നടത്തിപ്പിൽ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡം പാലിക്കണം.

അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാനായി ആസൂത്രണ ബോർഡ് അംഗം ബി. ഇക്ബാൽ അദ്ധ്യക്ഷനായി സംസ്ഥാന സർക്കാർ സമിതിക്ക് രൂപം നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. എം.ജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ്, കേരള സർവകലാശാല പ്രോ വി.സി അജയകുമാർ എന്നിവരാണ് മറ്റംഗങ്ങൾ.