ശ്രീനഗർ: ജമ്മു കാശ്മീരിൽ ബാരാമുള്ള ജില്ലയിലെ സോപോറിൽ സി.ആർ.പി.എഫ്-പൊലീസ് സംയുക്ത സംഘത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. സ്ഥലത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.