ഭോപ്പാൽ: ലോക്ക് ഡൗണിൽ ഫ്ളാറ്റിൽ തനിച്ചായ കാഴ്‌ച പരിമിതിയുള്ള ബാങ്ക് മാനേജരെ പീഡിപ്പിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ വെള്ളിയാഴ്ചയാണ് 53കാരി പീഡനത്തിനിരയായത്. ലോക്ക്ഡൗണിനെ തുടർന്ന് ഇവരുടെ ഭർത്താവ് ജന്മനാടായ രാജസ്ഥാനിലെ സിരോഹി ജില്ലയിൽ കുടുങ്ങി കിടക്കുകയാണ്. ഇതോടെ ഫ്‌ളാറ്റിൽ ബാങ്ക് മാനേജർ ഒറ്റയ്ക്കായി. പ്രതി ബാൽക്കണിയിലെ തുറന്ന വാതിലിലൂടെ ഇവരുടെ രണ്ടാം നിലയിലെ ഫ്ളാറ്റിലേക്ക് അതിക്രമിച്ച് കടന്നാണ് ഉറങ്ങിക്കിടന്ന സ്ത്രീയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.