പാരീസ്: യൂറോപ്പിലെ പ്രധാന സാമ്പത്തിക ശക്തികളിൽ ഒന്നായ ഫ്രാൻസിൽ കൊവിഡ് വ്യാപനം അതിവേഗത്തിലെന്ന് റിപ്പോർട്ട്. അമേരിക്ക, സ്പെയിൻ, ഇറ്റലി എന്നിവയ്ക്ക് പിന്നാലെ ഫ്രാൻസിലും കൊവിഡ് മരണം 20,000ത്തോട് അടുക്കുന്നു. ഇന്നലെ മാത്രം 757 പേരാണ് രാജ്യത്ത് മരിച്ചത്. രോഗികൾ ഒന്നരലക്ഷമായി. അയൽ രാജ്യമായ ജർമ്മനി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോൾ ഫ്രാൻസ് മെയ് 11 വരെ ലോക്ക് ഡൗൺ നീട്ടി. ആരോഗ്യ സംവിധാനത്തിലും ആരോഗ്യവിദഗ്ദ്ധരുടെ
കാര്യത്തിലും ഏറെ മുൻപന്തിയിലാണ് ഫ്രാൻസെങ്കിലും കൊവിഡിനെ അതിജീവിക്കാനായിട്ടില്ല.