italy

റോം : കൊവിഡ് വ്യാപനം മൂലം ഒരു മാസത്തിലേറെയായി നിറുത്തിവച്ചിരിക്കുന്ന ലീഗ് ഫുട്ബാൾ മത്സരങ്ങൾ മേയ് അവസാനവാരത്തിലോ ജൂൺ ആദ്യമോ പുനരാരംഭിക്കാൻ ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ ശ്രമം തുടങ്ങി. സെരി എ അടക്കമുള്ള ഫുട്ബാൾ മത്സരങ്ങൾ റദ്ദാക്കുന്നത് ജനങ്ങൾക്ക് ഇഷ്ടമല്ലാത്തതിനാൽ കളി തുടരണമെന്നാണ് ഫെഡറേഷന്റെ നിലപാട്.കൊവിഡ് ഭീകരതാണ്ഡവമാടിയ ഇറ്റലിയിൽ രോഗവ്യാപനത്തിന് വഴിയൊരുക്കിയത് ഫുട്ബാൾ മത്സരങ്ങളും കൂടിയായിരുന്നു. യുവന്റസ്,അറ്റലാന്റ തുടങ്ങിയ ക്ളബുകളിലെ പ്രമുഖ താരങ്ങൾക്ക് രോഗം പിടിപെടുകയും ചെയ്തു.