india

ബേൺ: കൊവിഡ് രോഗത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് ആദരവേകി യൂറോപ്യൻ രാജ്യമായ സ്വിറ്റസർലൻഡ്. ആൽപ്‌സ് പർവത നിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റർഹോൺ പർവതത്തിൽ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് സ്വിസ്റ്റ്‌സർലന്റ് ഇന്ത്യയ്ക്ക് ഐക്യദാർഢ്യം അറിയിച്ചത്.

The world is fighting COVID-19 together.

Humanity will surely overcome this pandemic. https://t.co/7Kgwp1TU6A

— Narendra Modi (@narendramodi) April 18, 2020

പതാക പ്രദർശിപ്പിച്ചതിലൂടെ ഇന്ത്യൻ ജനതയ്ക്ക് കൊവിഡ് രോഗത്തിനെതിരെ പോരാടാൻ കരുത്തും പ്രതീക്ഷയും പകരുകയാണ് സ്വിസ്റ്റ്‌സർലന്റിന്റെ ലക്ഷ്യം. പർവതത്തിനു മേലുള്ള ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 'കൊവിഡിനെതിരെ ലോകം മുഴുവൻ പോരാടുന്നു. മനുഷ്യവംശം തീർച്ചയായും ഈ മഹാമാരിയെ മറികടക്കും' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മോദി അറിയിച്ചത്.