covid

ന്യൂഡൽഹി: രാജ്യത്തെ 4000ത്തിൽപരം കൊവിഡ് കേസുകൾക്കും കാരണം ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാത്ത് മതസമ്മേളനമാണെന്ന് കേന്ദ്ര സർക്കാർ. കൃത്യമായി രാജ്യത്തെ 14, 378 കേസുകളിൽ 4291 കൊവിഡ് കേസുകൾക്കാണ് തബ്ലീഗ് മതസമ്മേളനവുമായി ബന്ധമുള്ളതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ 29.8 % രോഗബാധിതരും തബ്ലീഗ് മതസമ്മേളനവുമായി ബന്ധമുള്ളവരാണെന്ന വിവരമാണ് കേന്ദ്ര സർക്കാർ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. തമിഴ്‌നാട്, തെലങ്കാന, ഉത്തർ പ്രദേശ്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തബ്ലീഗ് മതസമ്മേളനവുമായി ബന്ധമുള്ള കൊവിഡ് രോഗികൾ ഏറ്റവും കൂടുതലായി ഉള്ളത്. കേന്ദ്രം പറയുന്നു.

എന്നാൽ തബ്ലീഗ് മതസമ്മേളനം മൂലം ഇന്ത്യ മാത്രമല്ല പ്രതിസന്ധിയിൽ ആയതെന്നും കേന്ദ്രം വ്യക്തമാക്കി. പാകിസ്ഥാനിലെ 7500ൽ കൂടുതൽ കൊവിഡ് രോഗികളിലെ 500 കേസുകളും തബ്ലീഗ് മതസമ്മേളനവുമായി ബന്ധപ്പെട്ടതാണ്. സമാനമായ രീതിയിൽ മലേഷ്യയിലെ 1500 കൊവിഡ് രോഗികൾക്കും തബ്ലീഗ് മതസമ്മേളനവുമായി ബന്ധമുണ്ട്. കേന്ദ്ര സർക്കാർ പറയുന്നു. മാർച്ചിൽ ഡൽഹിയിൽ നിസാമുദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ ഏകദേശം 9000ൽ അധികം വിശ്വാസികൾ പങ്കെടുത്തിരുന്നു.