ന്യൂഡൽഹി: കൊവിഡിന്റെയും ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളുടെ ബുക്കിംഗ് എയർ ഇന്ത്യ പുനരാരംഭിച്ചു. ആഭ്യന്തര വിമാന സർവീസുകൾ മേയ് നാലിന് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. തിരഞ്ഞെടുത്ത സർവീസുകൾക്കുള്ള ബുക്കിംഗാണ് ചെയ്യാനാകുക.
ജൂൺ ഒന്ന് മുതലുള്ള രാജ്യാന്തര സർവീസുകൾക്കും ബുക്ക് ചെയ്യാനാകും. ലോകമാകെ തുടരുന്ന ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ മൂലം മേയ് മൂന്ന് വരെയുള്ള ആഭ്യന്തര സർവീസുകളുടെയും മേയ് 31 വരെയുള്ള രാജ്യാന്തര സർവീസസുകളുടെയും ബുക്കിംഗ് സ്വീകരിക്കുന്നതല്ലെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. സാഹചര്യങ്ങൾ കൃത്യമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും ഉപഭോക്താക്കളെ എന്തെങ്കിലും മാറ്റമുണ്ടായാൽ വിവരങ്ങൾ അറിയിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.