covid-

ന്യൂഡൽഹി : ഡൽഹിയിൽ ഒരു കുടുംബത്തിലെ 26 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ജഹാംഗീർപുരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ജഹാംഗീർ പുരിയിൽ തന്നെ പല വീടുകളായിട്ടാണ് താമസിച്ചിരുന്നത്. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുളള നിർദ്ദേശങ്ങൾ ഇവർ പാലിച്ചിരുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇവരുടെ അടുത്ത വീടുകളിൽ താമസിക്കുന്നവർക്കും

കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ പലരും ഇവരുടെ ബന്ധുവീടുകളിലും സന്ദർശനം നടത്തിയതായാണ് വിവരം. ഇത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കിയേക്കും.

അതേസമയം ഡൽഹിയിൽ കൊവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം അറുപത് കടന്നു.ദില്ലി സാകേതിലെ സ്വകാര്യ ആശുപത്രിയിൽ പത്ത് പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചു.